ഇരിട്ടി: ഇരിട്ടിയില്‍ പതിനാലു ലക്ഷത്തി എഴുപത്തി എട്ടായിരം രൂപയുടെ പുതിയ രണ്ടായിരത്തിന്റെ കറന്‍സിയുമായി രണ്ടു പേരെ ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള പോലീസ് സംഘം പിടികൂടി.
പിണറായി പാറപ്രം സ്വദേശികളായ ഷബാന മന്‍സിലില്‍ ഷബീര്‍ (38), നസീമ മന്‍സിലില്‍ ഷൈഷാദ് (31) എന്നിവരാണ് പിടിയിലായത്. പലയിടങ്ങളിലും പുതിയ കറന്‍സി കൈമാറുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങാനിരിക്കെ ആണ് ഇവര്‍ പിടിയിലാവുന്നത്. ഇരിട്ടി പുതിയ ബസ് സ്റ്റാന്റിനു സമീപം വെച്ചാണ് പോലീസ് സംഘം ഇവരെ വലയിലാക്കിയത്.
സ്കൂട്ടിയുടെ അകത്ത് ബിഗ് ഷോപ്പറിനകത്താക്കി സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകള്‍. ഡി വൈ എസ് പി യെ കൂടാതെ ആറളം എസ്ഐ ടി.എസ്.ശ്രീജിത്ത്, സിപിഒ മാരായ രതീഷ്, സിജീഷ്, പ്രകാശന്, വിനോദ്, അനീഷ്, ഷബീര്‍ അലി എന്നിവരും ഇവരെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: