കൊച്ചി: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ആലുവ പാലസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തെ രാഷ്ട്രീയ കാര്യങ്ങള്‍ നേതാക്കള്‍ അമിത് ഷായുമായി ചര്‍ച്ചചെയ്തു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ദേശീയ സെക്രട്ടറി എച്ച്. രാജ, എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ജോയിന്റ് കണ്‍വീനര്‍ രാജീവ് ചന്ദ്രശേഖര്‍ എംപി, ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാബു, കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ്, സി.കെ. ജാനു, പി. ഗോപകുമാര്‍, രമ ജോര്‍ജ്, സുനില്‍ തെക്കന്‍, കുരുവിള മാത്യൂസ്, രാജന് കണ്ണാട്ട്, ആര്. പൊന്നപ്പന് തുടങ്ങിയവര്‍ പങ്കെടുത്തു. അമിത്ഷാ നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: