വിഷാദരോഗമകറ്റാന്‍ കൂണിന് സവിശേഷ കഴിവുണ്ടെന്ന് കണ്ടെത്തല്‍. സിലോസൈബിന്‍ എന്ന സംയുക്തമാണ് മാനസിക സമ്മര്‍ദ്ദവും വിഷാദരോഗവുമകറ്റാന് സഹായിക്കുന്നത്. ചില പ്രത്യേകതരം കൂണുകളില്‍ മാത്രമാണ് ഈ രാസ സംയുക്തങ്ങളുളളത്. ദ ലാന്‍സെറ്റ് സൈക്യാട്രി എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പന്ത്രണ്ട് പേരില്‍ മാത്രമാണ് ഇക്കാര്യം പരീക്ഷിച്ച് വിജയിച്ചത്. ഇതുപയോഗിച്ച രോഗികളില്‍ പകുതി പേരിലും മൂന്ന് മാസത്തേക്ക് മാനസിക സമ്മര്‍ദ്ദമോ വിഷാദരോഗങ്ങളോ ദൃശ്യമായില്ല.
സിലോസൈബിനെ ആദ്യമായാണ് വലിയ വിഷാദരോഗ ചികിത്സകള്‍ക്കായി ഉപയോഗിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ ഗവേഷകനായ ഡോ. റോബിന് കാര്ഹാര്ട് ഹാരിസ് പറയുന്നു.
പ്രതിരോധിക്കാനാകാത്ത വിഷാദരോഗങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. ഇവയെ ചികിത്സിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. അതേസമയം ചികിത്സയെക്കുറിച്ച് കൂടുതല്‍ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ആവശ്യമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: