ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ വിയോഗം എം.കരുണാനിധിയുടെ ഡിഎംകെയേയും ദുഖത്തിലാഴ്ത്തി. പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവച്ചു. ചെന്നൈ മൗണ്ട് റോഡിലുള്ള അണ്ണാ അറിവാലയം ഇന്ന് ശൂന്യമാണ്.
സാധാരണഗതിയില്‍ രാവിലെ തന്നെ സ്റ്റാലിന് അടക്കമുള്ള പ്രധാനപ്പെട്ട നേതാക്കളെല്ലാം അണ്ണാ അറിവാലയത്തില്‍ എത്തേണ്ടതാണ്. എന്നാലിന്ന് ഇവിടേയ്ക്ക് ആരും എത്തിച്ചേര്‍ന്നിട്ടില്ല. അണ്ണാ അറിവാലയവും പരിസരവും കനത്ത സുരക്ഷയിലാണ്.
സ്റ്റാലിന് ഉള്‍പ്പടെയുള്ള ഡിഎംകെ നേതാക്കള്‍ ജയലളിതയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി രാജാജി ഹാളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: