അഞ്ചല്‍: പാന്മസാലയും കറന്‍സിയും പിടികൂടി. രണ്ട് പേര് അറസ്റ്റില്‍.
തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന സവാള ശേഖരത്തില്‍ ഒളിപ്പിച്ച് കടത്തിയ അഞ്ചരലക്ഷം രൂപയുടെ പാന്‍മസാലയാണ് അഞ്ചല്‍ പോലീസ് പിടികൂടിയത്. ഇതൊടൊപ്പം പുതിയ രണ്ടായിരം രൂപയുടെ കറന്‍സികളും പിടികൂടി. 3.30 ലക്ഷം രൂപയുടെ കറന്‍സികളാണ് പിടികൂടിയത്. തിരുനെല്‍വേലിയില്‍ നിന്നും സവാളയുമായി എത്തിയ പിക്കപ്പ് വാനില്‍ നിന്നുമാണ് പാന്മസാലയും കറന്‍സിയും പിടികൂടിയത്.
വാഹനത്തിലുണ്ടായിരുന്ന ചെങ്കോട്ട സ്വദേശികളായ രങ്കരാജ്(29), പോള്‍രാജ്(25) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ അഞ്ചല്‍ ചന്തമുക്കില്‍ വച്ചാണ് സിഐ അഭിലാഷിന്റെയും എസ്ഐ രതീഷിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: