പുനലൂര്‍: കോണ്‍ഗ്രസ് നേതാവ് എസ്.രജിരാജ് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ഈസ്റ്റ് മണ്ഡലം പ്രസിഡന്റായി പ്രവര്‍ത്തിച്ചുവന്ന രജിരാജ് 150 കോണ്‍ഗ്രസ് പ്രവര്ത്തകരൊടൊപ്പമാണ് ബിജെപിയില്‍ എത്തിച്ചേര്‍ന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ മനംമടുത്താണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് രജിരാജ് പറഞ്ഞു.
ഗ്രൂപ്പ് വളര്‍ത്തി സ്വന്തം പാര്‍ട്ടിനേതാക്കള്‍ തന്നെ പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യുകയാണെന്നും രജിരാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണം രാജ്യപുരോഗതിയെ മുന്‍നിര്‍ത്തിയാണെന്നും പ്രധാനമന്ത്രിയുടെ കരങ്ങള്‍ക്ക് ശക്തി പകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പറഞ്ഞു.
അതിനാലാണ് താനും ഒപ്പമുള്ള പ്രവര്‍ത്തകരും ബിജെപിയില്‍ ചേരുന്നതെന്നും രജിരാജ് പറഞ്ഞു. ഐഎന്‍ഡിയുസി മുന്‍ മണ്ഡലം പ്രസിഡന്റ് അയ്യപ്പരാജ്, കോണ്‍ഗ്രസ് ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സദാശിവന് ആചാരി എന്നിവരാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇന്നലെ ബിജെപിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ച മറ്റുനേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: