കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ട്രാന്‍സ്പോര്‍ട്ട് ഡിപ്പോക്ക് സമീപത്തായി പണിതിരിക്കുന്ന ഗ്യാരേജ് അപകടനിലയിലാണ്. കോണ്‍ക്രീറ്റുതൂണുകള്‍ അടര്‍ന്നിളകി കമ്പി പുറത്തായ നിലയിലും ഭിത്തികള്‍ വിണ്ടുകീറി ഇളകിവീഴാറായ നിലയിലുമാണ്. ഈ ഭിത്തിയുടെ മുകളില്‍ കെട്ടി ഉയര്‍ത്തിയ ഗാരേജില്‍ പണിയെടുക്കുന്ന അമ്പത്തഞ്ചോളം തൊഴിലാളികള്‍ ജീവഭയത്തോടെയാണ് പണി എടുക്കുന്നത്.
റിപ്പയറിങ്ങിനായി ബസ് കയറ്റുകയും ഇറക്കുകയും ചെയ്യുമ്പോള്‍ കുലുക്കം അനുഭവപ്പെടുന്നതായും തൊഴിലാളികള്‍ പറയുന്നു. ഗാരേജിന്റെ പരിസരം ടാര്‍ ചെയ്തിട്ട് എട്ടു വര്‍ഷമായി. ഇതുമൂലം ഇവിടം കുണ്ടും കുഴിയുമായി. ഇത്ചൂണ്ടിക്കാട്ടിയുള്ള എംഎല്‍എയുടെ സബ്മിഷന് എല്ലാം ശരിയാക്കാമെന്ന് വകുപ്പു മന്ത്രി പറഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: