കൊല്ലം: കാഷ്യൂ കോര്‍പ്പറേഷനും കാഷ്യു വികസന ഏജന്‍സിയും ഓയില്‍പാം ഇന്ത്യയും സംയുക്തമായി 100 ഏക്കര്‍ സ്ഥലത്ത് ഉയരം കുറഞ്ഞ കശുമാവ് കൃഷിചെയ്യുന്നതിന് ധാരണയായി. കാഷ്യൂ കോര്പ്പറേഷന് ചെയര്മാന് എസ്.ജയമോഹന്റെ നേതൃത്വത്തില്‍ ബോര്‍ഡംഗങ്ങള്‍, മാനേജിംഗ് ഡയറക്ടര്‍, കാഷ്യൂ സ്പെഷ്യല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന ഒരു ടീം ഓയില്‍പാമില്‍ സന്ദര്‍ശനം നടത്തി. പവര്‍ഗ്രിഡ് ഇലക്ട്രിക്കല്‍ ലൈന്‍ കടന്നുപോകുന്ന ഭാഗത്താണ് കശുമാവ് നടാന്‍ ഉദ്ദേശിക്കുന്നത്. കശുമാവ് തൈ നടുന്ന സ്ഥലം സംരക്ഷിക്കാന്‍ ഫെന്‍സിംഗ് ഇടും. കശുമാവ് തൈ, വികസന ഏജന്‍സി നല്‍കും. ഓയില്‍പാം സംരക്ഷണ ചുമതലയും, തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും പ്രയോജനപ്പെടുത്തും. 25 വര്‍ഷത്തേക്ക് കശുവണ്ടി കോര്പ്പറേഷന് നല്‍കാനുള്ള എംഒയു മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ ഒപ്പുവയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: