പൂയപ്പള്ളി: നോട്ട് അസാധുവാക്കിയ നടപടിയെ തുടര്‍ന്ന് ഇടത്-വലത് മുന്നണികള്‍ സൃഷ്ടിച്ച ഭയാശങ്കകളെ അതിജീവിച്ച് പൊതുജനം മുന്നോട്ട് പോകുമ്പോള്‍ അനാവശ്യസമരങ്ങള് നടത്തി ജനത്തെ ബുദ്ധിമുട്ടിക്കാനുള്ള ശ്രമം തുടരുന്നു. കഴിഞ്ഞദിവസം പൂയപ്പള്ളി സബ്ബ് പോസ്റ്റാഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സമരമാണ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്. പോസ്റ്റാഫീസ് തുറക്കാന്‍ ശ്രമിച്ച ജീവനക്കാരെ അസഭ്യം പറഞ്ഞുകൊണ്ട് തടസ്സപ്പെടുത്തി. പോസ്റ്റല്‍ ഉരിപ്പടികള്‍ പുറത്തിറക്കാന്‍ അനുവദിച്ചില്ല. ഇതുകൊണ്ട് ബ്രാഞ്ച് പോസ്റ്റാഫീസുകളിലെ രജിസ്റ്റേര്‍ഡ് ഉള്‍പ്പെടെ ഉള്ളവ വിതരണം ചെയ്യുന്നതിന് തടസം നേരിട്ട് സര്‍ക്കാര്‍ പെന്‍ഷനടക്കം വാങ്ങാന്‍ എത്തിയ ധാരാളം പേര് ഇതുമൂലം വലഞ്ഞു പതിനഞ്ചോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പോസ്റ്റോഫീസിനുള്ളില്‍ കയറി അതിക്രമം കാണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: