ആലപ്പുഴ: പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി (ഐഎംടി)യുടെ ആഭിമുഖ്യത്തില്‍ മൂന്നാമത് സംസ്ഥാനതല മാനേജ്മെന്റ് ഫെസ്റ്റ് (വിദാരന്) എട്ട്, ഒന്‍പത് തീയതികളില്‍ നടക്കും. സംസ്ഥാനത്തെ 150ഓളം സ്ഥാപനങ്ങളില്‍ നിന്നായി 500ഓളം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ധാത്രി ചെയര്മാന് സജി നായര്‍ ഉദ്ഘാടനം ചെയ്യും. കലാപരിപാടികള്‍ വയലാര്‍ ശരത് ചന്ദ്രവര്‍മ്മയാണ് ഉദ്ഘാടനം ചെയ്യുക. സമാപന സമ്മേളനം മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിലായി ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ വിതരണം ചെയ്യും. മേളയില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം അര്ബുദരോഗചികിത്സയ്ക്കായി വിനിയോഗിക്കുമെന്നും ഐഎംടി ഡയറക്ടര്‍ ദീപ കെ.എസ്, ജനറല്‍ കണ്‍വീനര്‍ ഗിരിധര്‍ ജി, കണ്ണന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: