ആലപ്പുഴ: പ്രധാനമന്ത്രി നടപ്പാക്കിയ കറന്‍സി നിരോധനത്തിന്റെ പേരില്‍ കേരളത്തിലുടനീളം ഇടതു വലതു മുന്നണികള്‍ ചേര്‍ന്ന് നടത്തുന്ന കള്ളപ്രചാരണത്തിനെതിരെ 13, 14, 19 തീയതികളില്‍ മണ്ഡലഅടിസ്ഥാനത്തില് വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ എന്‍ഡിഎ ജില്ലാ നേതൃയോഗം തീരുമാനിച്ചു. ബിജെപി ദക്ഷിണ മഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് യോഗം ഉദ്ഘാടനം ചെയ്തു. കേരളജനത കള്ളപ്പണവും അക്രമവും ഇല്ലാത്ത വികസനവും തുല്യനീതിയും അഴിമതി രഹിത ഭരണവും പ്രതീക്ഷിക്കുന്നു. കേരളത്തില്‍ എന്‍ഡിഎ സഖ്യത്തിന്റെയും ബിജെപിയുടെയും വളര്‍ച്ച തടയാന്‍ കഠനശ്രമമാണ് ഇരുമുന്നണികളും നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡിഎ ജില്ലാചെയര്‍മാന്‍ കെ. സോമന് അദ്ധ്യക്ഷത വഹിച്ചു. എന്‍ഡിഎ ജില്ലാകണ്‍വീനര്‍ ആര്. പൊന്നപ്പന്, എന്‍ഡിഎ ജില്ലാ സഹകണ്‍വീനര്‍ ടി. അനിയപ്പന്, ജെഎസ്എസ് ജില്ലാ സെക്രട്ടറി കെ.പി. സുരേഷ്, കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റ് സംസ്ഥാന സെക്രട്ടറി കെ.ജി. വിജയകുമാരന്‍ നായര്‍, പിഎസ്എന്‍ ബാബു (ബിഡിജെഎസ്), ജോര്‍ജ് ജോസഫ് (കേരള കോണ്‍ഗ്രസ്), കെ.ടി. സാമുവല്‍ (പിഎസ്പി), ജോണ്‍ ജേക്കബ് (കേരള കോണ്‍ഗ്രസ്), യേശുദാസ് (പിഎസ്പി), അഡ്വ. ആര്. രാജേഷ് ചന്ദ്രന് (ബിഡിജെഎസ്), റോയി ഉതാം വേലില്‍ (കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി) എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: