മുണ്ടക്കയം: മണിമലാറിനെ മാലിന്യമുക്തമായി സംരക്ഷിക്കുവാന്‍ സമ്പൂര്‍ണ്ണ പദ്ധതി വരുന്നു. മാലിന്യങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്ത് വീണ്ടും മലിനീകരിക്കപെടുവാനുള്ള സാദ്ധ്യതകള്‍ വിലക്കി സംരക്ഷണത്തിനായി സമിതി രൂപീകരിച്ചുള്ള പദ്ധതിക്കാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. രാജു അറിയിച്ചു.
8ന് രാവിലെ മണിമലയാര്‍ സംരക്ഷണ പ്രതിജ്ഞയെടുക്കലും സമിതി രൂപീകരണവും നടത്തും. പൊതുജനപങ്കാളിത്തവും അയല്‍ പഞ്ചായത്തുകളുടെ സഹകരണത്തോടും കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. മണിമലയാര്‍ കടന്നു പോകുന്ന പ്രദേശത്തെ സമീപവാസികളെ ഉള്‍പെടുത്തി മണിമലയാര്‍ സംരക്ഷണ സമിതി രൂപീകരിക്കും. ടൗണില്‍ നിന്നും കോസ്വേ പാലത്തിന് സമീപത്ത് വന്നെത്തുന്ന മാലിനജലം നിറഞ്ഞ ഓടയില്‍ നിന്നുള്ള വെള്ളം ശുചീകരിച്ച് ആറ്റിലേയ്ക്ക് വിടുവാനുള്ള നടപടി സ്വീകരിക്കും. ചാച്ചികവലയില്‍ നിന്നും ആരംഭിച്ച് ആറ്റുതീരത്തുകൂടി കോസ്വേ പാലത്തിനരുകില്‍ എത്തിചേരുന്ന ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ സാധ്യമായ സ്ഥലങ്ങളില്‍ ചെടികള്‍ നട്ടുവളര്‍ത്തി തീരങ്ങള്‍ സംരക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: