ചങ്ങനാശേരി: എസ്എന്‍ഡിപി യോഗം ചങ്ങനാശ്ശേരി യൂണിയന്റെ കീഴിലുള്ള നെടുംകുന്നം ആര്.ശങ്കര്സ്മാരക ശ്രീനാരായണ കോളജ് കെട്ടിടത്തിന്റെ ഉദ്ഘാടനം 14ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നിര്‍വ്വഹിക്കും.
ഉദ്ഘാടനത്തിന്റെ ഭാഗമായി യൂണിയനില്‍പ്പെട്ട 56 ശാഖായോഗങ്ങളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള വിളബര ജാഥയും ധനസാമാഹരണ യജ്ഞവും ഇന്ന് മുതല്‍ 9 വരെ നടത്തും. ഇന്ന് രാവിലെ 9 മണിയ്ക്ക് ചങ്ങനാശ്ശേരി ആനന്ദാശ്രമത്തില്‍ നിന്നും ആരംഭിക്കുന്ന വിളംബര ജാഥ വെള്ളിയാഴ്ച്ച വൈകുന്നേരം 6 ന് ഇരുമ്പുകുഴി ശാഖയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: