പാലക്കാടിന് ചാമ്പ്യന്‍പട്ടം ചാര്‍ത്തിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച കല്ലടി സ്കൂളിന് ചരിത്രനേട്ടം. മെഡല്വേട്ടയിലും പങ്കാളിത്തത്തിലും കല്ലടി എച്ച്എസ് കുമരംപുത്തൂരാണ് പാലക്കാടിന്റെ മെഡല്‍ ബാങ്കായത്. 15 സ്വര്‍ണവും ആറു വെള്ളിയും ഏഴു വെങ്കലവുമുള്‍പ്പടെ 102 പോയിന്റോടെ സ്കൂള്‍ പട്ടികയില്‍ കല്ലടി രണ്ടാം സ്ഥാനത്തെത്തി.
ചരിത്രത്തില്‍ ഇത്രയും നേട്ടംകൊയ്യുന്നത് ആദ്യമെന്ന് കായികാധ്യാപകനും മുഖ്യപരിശീലകനുമായ ജാഫര്‍ ബാബു പറഞ്ഞു. 16 ആണ്‍കുട്ടികളും 22 പെണ്‍കുട്ടികളും ഉള്‍പ്പടെ 38 പേരാണ് കല്ലടി സ്കൂളിനെ പ്രതിനിധീകരിച്ച് മീറ്റില്‍ പങ്കെടുത്തത്. ഇതില്‍ 19 പേര് മെഡല്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: