ഗയ: ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 35 ലക്ഷം രൂപയുടെ അസാധു നോട്ടുകളും മദ്യവും കണ്ടെത്തി. ബിഹാറിലെ ഗയയില്‍ ജനശതാബ്ദി എക്സ്പ്രസിലാണ് ഉപേക്ഷിക്കപ്പെട്ട ബാഗില്‍ പണവും മദ്യ കുപ്പികളും കണ്ടെത്തിയത്.
35 ലക്ഷം രൂപയുടെ അസാധുവായ 500 രൂപയുടെ നോട്ടുകളും മൂന്നു ബാഗുകളിലായി 14 കുപ്പി മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
കര്‍ണാടകയിലും 10 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി രണ്ടു പേര് പിടിയിലായി. കര്‍ണാടകയിലെ ബലേഗാവിലാണ് സംഭവം. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം പിടിയിലായവരെ ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ക്കു കൈമാറും.
ഡിസംബര്‍ നാലിന് 71 ലക്ഷം രൂപയുടെ പുതിയ 2000 രൂപ നോട്ടുകളുമായി കര്ണാടകയിലീ ബൈലൂരില് മൂന്നു പേരെ പിടികൂടിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: