ന്യൂദല്‍ഹി: മത്സരങ്ങള്‍ക്കായി ബിസിസിഐക്ക് പണം ചെലവഴിക്കാന്‍ സുപ്രീം കോടതി അനുമതി നൽകി. ബിസിസിഐയുടെ ഇടക്കാല ഹര്‍ജി പരിഗണിച്ച, ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കായി 2.38 കോടി രൂപ ചെലവഴിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. അവശേഷിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്ക് 1.33 കോടി രൂപയും 25 ലക്ഷം വീതം ഏകദിന മത്സരങ്ങള്‍ക്കുമാണ് അനുവദിച്ചിരിക്കുന്നത്.
ലോധ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കാത്തതിനെ തുടര്‍ന്ന് ബിസിസിഐയുടെ ഫണ്ട് സുപ്രീം കോടതി മരവിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഓരോ മത്സരങ്ങള്‍ക്കും തുക ആവശ്യപ്പെട്ട് ബോര്‍ഡിന് കോടതിയെ സമീപിക്കേണ്ടിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: