ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ ചിത്രാലിൽ നിന്ന് ഇസ്ലാമബാദിലേക്ക് പുറപ്പെട്ട വിമാനം അബട്ടബാദിന് സമീപം ഹാവലിയാനിൽ തകർന്ന് വീണു. 40 യാത്രക്കാരുമായി പറന്ന പാക്ക് എയർലെൻസിലെ പി.കെ 661 വിമാനമാണ് തകർന്ന് വീണത്. വിമാനം തകർന്ന് വീണ വിവരം അബട്ടബാദ് ജില്ല പൊലീസ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്
ചിത്രാലിൽ നിന്ന് 3.30തിന് പുറപ്പെട്ട് 4.30ന് ഇസ്ലാമബാദിൽ എത്തിച്ചേരണ്ട വിമാനമാണ് തകർന്ന് വീണത്. പാക്കിസ്ഥാന്റെ സൈനിക ഹെലികോപ്ടറുകൾ വിമാനത്തിനായുള്ള തിരച്ചിൽ നടത്തുകയാണെന്ന് പാക്കിസ്ഥാൻ എയർലെൻ വക്താവ് ഡന്യൽ ഗിലാനി ട്വിറ്ററിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: