കാണ്‍പൂര്‍: ബാങ്കില്‍ ക്യൂ നില്‍ക്കുന്നതിനിടെ പ്രസവിച്ച യുവതിയുടെ കുഞ്ഞിന് പേര് കാഷ്യര്‍ എന്ന് അര്‍ത്ഥം വരുന്ന ഖസാഞ്ചിനാഥ്. ഹിന്ദിയില്‍ ഖസാഞ്ചി എന്നാല്‍ നിധി, ട്രഷറി, ധനസൂക്ഷിപ്പു സ്ഥലം എന്നാണ്. ഇങ്ങനെ ട്രഷറിയുടെ നാഥന് എന്ന അര്‍ത്ഥത്തില്‍ ഖസാഞ്ചിനാഥ് എന്നു വിളിക്കാം.
ഡിസംബര്‍ രണ്ടിനാണ് കാണ്‍പൂര്‍ സര്‍ദാര്‍പൂര്‍ മജ്ര നിവാസി സര്വ്വേഷ ദേവി ബാങ്കില്‍ ക്യൂ നില്‍ക്കുന്നതിനിടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഝീംഝകില് പ്രവര്‍ത്തിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലായിരുന്നു പ്രസവം.
അതേസമയം, നോട്ട് പിന്‍വലിക്കുന്നതിനിടയില്‍ ജനിച്ചതിനാലാണ് കുഞ്ഞിന് ഖസാഞ്ചിനാഥ് എന്ന് പേരിട്ടിരിക്കുന്നതെന്ന് സര്‍വേഷയുടെ സഹോദരന് അനില്‍ നാഥ് പറഞ്ഞു. ഭര്‍ത്താവ് മരിച്ച സര്വ്വേഷ പ്രധാനമന്ത്രിയുടെ ലോഹിയ ആവാസ് പദ്ധതിയുടെ പണം കൈപ്പറ്റുന്നതിനാണ് ബാങ്കിലെത്തിയത്. ഉച്ചയോടെ ഇവര്‍ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.
ബാങ്ക് അധികൃതര്‍ ആംബുലന്‍സ് സൗകര്യം ആവശ്യപ്പെട്ടെങ്കിലും അതിനുമുമ്പു തന്നെ സര്വ്വേഷ പ്രസവിച്ചു.
ബാങ്കിലെത്തിയ സ്ത്രീകളാണ് യുവതിയെ പരിചരിച്ചത്. അതിനുശേഷം പോലീസ് യുവതിയെ ആശുപത്രിയിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: