കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി 12 പേര്‍ക്ക് പരുക്ക്. ബീഹാറിലെ രാജേന്ദ്രനഗറില്‍ നിന്നും ആസാമിലെ ഗുവാഹട്ടിയിലേക്ക് പോവുകയായിരുന്ന ക്യാപ്പിറ്റല്‍ എക്സ്പ്രസ് ട്രെയിനാണ് അപകടത്തില്‍ പെട്ടത്.
പശ്ചിമബംഗാളിലെ അലിപൂര്ധ്വാര് ജില്ലയിലെ സമുക്തല റോഡിന് സമീപത്താണ് ട്രെയിന്‍ പാളം തെറ്റിയത്. കൊല്‍ക്കത്തയില്‍ നിന്നും 720 കിലോമീറ്റര്‍ അകലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച്ച മുമ്പാണ് കാണ്‍പൂരില്‍ ഇന്‍ഡോര്‍ പാട്ന ട്രെയിന്‍ പാളം തെറ്റിയത്. അപകടത്തില്‍ നൂറിലധികം പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: