മലപ്പുറം: ചരിത്രമുറങ്ങുന്ന വള്ളുവനാടിന്റെ മണ്ണില്‍ കേരള എന്‍ജിഒ സംഘിന്റെ 28-ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയേറും. പത്തൊമ്പത് വര്‍ഷത്തിന് ശേഷം മലപ്പുറം ജില്ലയിലേക്കെത്തിയ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് ക്ഷേത്രനഗരിയായ അങ്ങാടിപ്പുറമാണ്.
ഇന്ന് വിഷയ നിര്‍ണ്ണയ യോഗവും സംസ്ഥാന ഭാരവാഹികളുടെ യോഗവും മാത്രമാണ് ഉണ്ടാകുക. നാളെ രാവിലെ പത്തിന് അങ്ങാടിപ്പുറം കല്ല്യാണി ഓഡിറ്റോറിയത്തില്‍ ലഫ്.കേണല്‍ നിരഞ്ജന് നഗറില്‍ ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് ബൈജ്നാഥ് റായ് സമ്മേളനം ഉദ്ഘാടനം ചെയ്യും. എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും.
ഒ.രാജഗോപാല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ടിന് നടക്കുന്ന സാംസ്കാരിക സമ്മേളനം കഥാകൃത്ത് പി.ആര്. നാഥന് ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖ് കെ.പി.രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. 10ന് നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം കോണ്‍ഫെഡറേഷന്‍ അഖിലേന്ത്യാ സെക്രട്ടറി സുരേന്ദ്ര താക്കൂര്‍ ഉദ്ഘാടനം ചെയ്യും. 675 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: