അമ്പലപ്പുഴ: വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ നാലു പേര് അറസ്റ്റില്‍. പുന്നപ്ര വടക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സ്നേഹതീരം വീട്ടില്‍ ജോണി (48), തിരുവനന്തപുരം പാങ്ങോട് കൊച്ചാലുംമൂട് ഹലീം മന്‍സില്‍ ഹിദായത്തുള്ള (23), ആലപ്പുഴ പൂന്തോപ്പ് വാര്‍ഡ് പള്ളിയ്ക്കല്ത്തൈ വീട്ടില്‍ റോസി (37) ഇവരുടെ ബന്ധുവായ റീന (41) എന്നിവരെയാണ് പുന്നപ്ര എസ്ഐ ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ കളര്‍കോട് ബ്ലോക്ക് ജങ്ഷന് പടിഞ്ഞാറ് ഭാഗത്തുള്ള ശ്രീരാഗം വീട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. വാടക വീട് കേന്ദ്രീകരിച്ച് അനാശ്യാസ പ്രവര്‍ത്തനം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്നാണ് ഇവര്‍ പിടിയിലായത്.
മുഖ്യപ്രതിയായ ജോണ്‍ പല പ്രദേശങ്ങളിലായി വീടു വാടകയ്ക്കെടുത്ത് യുവാക്കളെയും യുവതികളേയും വലയിലാക്കി അനാശാസ്യം നടത്തിയതിന് മാരാരിക്കുളം, മണ്ണഞ്ചേരി, ആലപ്പുഴ സൗത്ത് എന്നീ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ടെന്ന് സിഐ രാജേഷ് പറഞ്ഞു. പതിനായിരം രൂപയും മൊബൈല്‍ ഫോണുകളും പ്രതികളില്‍ നിന്നും പോലീസ് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: