തൊടുപുഴ: ഉപ്പുകുന്നിന് സമീപം പറമ്പില്‍ കെട്ടിയിരുന്ന പശുവിനെ വാക്കത്തിക്ക് വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി. ഉപ്പുകുന്ന് അറയക്കല് ജോണ്‍സന്റെ മുന്തിയ ഇനം വെച്ചൂര്‍ പശുവിനെയാണ് സമീപവാസി വെട്ടി പരിക്കേല്‍പ്പിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ആഴത്തില്‍ മുറിവേറ്റ പശു അപകടനില തരണം ചെയ്തിട്ടില്ല. മുന്‍വൈരാഗ്യത്തിന്റെ പേരിലാണ് തന്റെ പ്രധാന വരുമാന മാര്‍ഗം കൂടിയായ പശുവിനെ സമീപവാസി വെട്ടിയതെന്നാണ് ഉടമ നല്കുന്ന വിവരം.
സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയ്ക്ക് നേരിട്ട് പരാതി നല്കി കാത്തിരിക്കുകയാണ് ഇയാള്‍. മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യവുമായി സമീപവാസികളും ജോണ്സണൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: