ഹോം » പ്രാദേശികം » കണ്ണൂര്‍ » 

കണ്ണൂറ്‍ ജില്ലയില്‍ കോളറബാധ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

July 8, 2011

കണ്ണൂറ്‍: കടുത്ത വയറിളക്കത്തെ തുടര്‍ന്ന്‌ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിക്കപ്പെട്ട തമിഴിനാട്‌ സ്വദേശി മോഹനന്‌ (൩൮) കോളറബാധ സ്ഥിരീകരിച്ചു. വളപട്ടണത്തിനടുത്ത പൊയ്ത്തുംകടവില്‍ താമസിക്കുന്ന ഇദ്ദേഹം മണല്‍വാരല്‍ തൊഴിലാളിയാണ്‌. പൊയ്ത്തുംകടവിലെ ഇദ്ദേഹത്തിണ്റ്റെ താമസ സ്ഥലവും പരിസര പ്രദേശങ്ങളും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ആര്‍. രമേഷിണ്റ്റെ നിര്‍ദ്ദേശ പ്രകാരം ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.പി. ദിനേഷ്കുമാര്‍, ജില്ലാ എപ്പിഡമിയോളജിസ്റ്റ്‌ ഡോ. ടി.വി.. കൃഷ്ണന്‍, ജൂനിയര്‍ എ.എം.ഒ. ഡോ. പിപി. രാജേഷ്‌ അസിസ്റ്റണ്റ്റ്‌ എം. വേലായുധന്‍, അഴീക്കോട്‌ സി.എച്ച്‌.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സാജ്‌ മാത്യു, ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ പി.ജെ. ജോസ്‌ തുടങ്ങിയവര്‍ സന്ദര്‍ശിച്ച്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ അവിടെയുള്ള കുടിവെള്ള സ്രോതസ്സുകള്‍ ക്ളോറിനേറ്റ്‌ ചെയ്യുകയും വൃത്തിഹീനമായ സ്ഥലങ്ങളില്‍ കുമ്മായമിടുകയും ചെയ്തു. വ്യക്തിശുചിത്വം, ആഹാര ശുചിത്വം, പരിസര ശുചിത്വം എന്നിവ കേന്ദ്രീകരിച്ച്‌ ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തി. മണല്‍വാരല്‍, കെട്ടിട നിര്‍മ്മാണം, പ്ളൈവുഡ്‌ വ്യവസായം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ൧൫൦൦ ഓളം അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടെ കക്കൂസുകളോ ശുദ്ധമായ കുടിവെള്ള വിതരണ സംവിധാനമോ ആവശ്യത്തിനില്ലാതെ കഴിയുന്നുണ്ട്‌. ഒരാള്‍ക്ക്‌ കോളറബാധയുണ്ടായ സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഡി.എം.ഒ. അറിയിച്ചു. ജില്ലയില്‍ വയറിളക്കരോഗ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കിതായി അദ്ദേഹം പറഞ്ഞു. വയറിളക്കരോഗം ഉണ്ടാകുന്നുവെങ്കില്‍ ഉടന്‍ തന്നെ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ സര്‍ക്കാര്‍ ആശുപത്രികളിലോ ചെന്ന്‌ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മരുന്ന്‌ കഴിക്കേണ്ടതാണ്‌. കോളനികളിലേയും ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, മേളസ്ഥലങ്ങള്‍, ഫ്ളാറ്റുകള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലെയും കുടിവെള്ള സ്രോതസ്സുകള്‍ ആഴ്ചയിലൊരിക്കല്‍ ക്ളോറിനേറ്റ്‌ ചെയ്യാന്‍ വാര്‍ഡ്തല ആരോഗ്യ ശുചിത്വ സമിതികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. കോളനികളില്‍ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാനും കക്കൂസുകള്‍ നിര്‍മ്മിക്കാനും അതുപയോഗിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനും പഞ്ചായത്തുകളുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കും. തിളപ്പിച്ചാറിയ ജലം ഉപയോഗിക്കാനും ആഹാരത്തിനുമുമ്പും മലവിസര്‍ജ്ജനത്തിന്‌ ശേഷവും സോപ്പുപയോഗിച്ച്‌ കൈ വൃത്തി.യാക്കുവാനും ബോധവല്‍ക്കരണം നല്‍കി വരുന്നു. ജില്ലയിലുണ്ടാകുന്ന എല്ലാ വയറിളക്ക രോഗികളുടേയും മലപരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. കടകളില്‍ നിന്നുള്ള അംഗീകൃത പാക്കിംഗില്ലാത്ത ശീതള പാനീയങ്ങള്‍, ജ്യൂസ്‌, നാരങ്ങാവെള്ളം എന്നിവ ഉപയോഗിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick