തിരുവനന്തപുരം: ന്യൂനപക്ഷ പരിരക്ഷ എല്ലാ ഹിന്ദു സമുദായ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതേ്യക നിയമസഭാ സമ്മേളനം വിളിക്കാന്‍ തയ്യാറാകണമെന്ന് ഹിന്ദു ന്യൂനപക്ഷ ഐക്യസഭ സംസ്ഥാന സെക്രട്ടറി കെ. വേണുകുമാര്‍ ആവശ്യപ്പെട്ടു. ഹിന്ദുത്വം ഒരു ജീവിതരീതി മാത്രമാണ്. ചെറുതും വലുതുമായ ഹൈന്ദവ ജാതിവിഭാഗങ്ങളുടെ നിലനില്‍പ്പിനും സാമൂഹ്യ നീതിനിര്‍വഹണത്തിനും ന്യൂനപക്ഷപദവി സംസ്ഥാന അടിസ്ഥാനത്തില്‍ പുനര്‍നിര്‍ണയിക്കേണ്ടത് അനിവാര്യമാണെന്നും കെ. വേണുകുമാര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: