നാം മറ്റുള്ളവരോട് സഹായം തേടുകയാണെങ്കില്‍ ഈശ്വരന് നമ്മുടെ അടുത്തു വരികയില്ല. ഈശ്വരനെത്തന്നെ ശരണം പ്രാപിക്കുക. അവിടുന്ന് നമ്മെ രക്ഷിക്കും. സംശയമില്ല. ഭക്തനുവേണ്ടിയാണ് ഭഗവാന് ജന്മമെടുക്കുന്നത്.
‘ഈശ്വരന് കരുണയില്ലാത്തവനാണ്, ഈശ്വരനെ കാണാന്‍ പറ്റില്ല’ എന്നൊന്നും മക്കള്‍ പറയരുത്; അവിടുന്ന് എപ്പോഴും രണ്ടു കയ്യുംനീട്ടി, ‘മക്കളേ, മക്കളേ’ എന്ന് വിളിക്കുന്നു. പക്ഷേ, നമ്മള് അങ്ങോട്ട് നോക്കാതെ കിനാക്കള്‍ കണ്ട് മയങ്ങി നില്‍ക്കുകയാണ്. എന്നിട്ട് ഈശ്വരനെ കുറ്റം പറയുകയും ചെയ്യുന്നു. നല്ലതുപോലെ പഠിക്കുന്ന കുട്ടികള്‍ക്ക് ഗവണ്മെന്റ് സ്കോളര്‍ഷിപ്പ് കൊടുക്കുന്നു. പഠിക്കാത്ത കുട്ടികള്‍ ഗവണ്മെന്റിനെ കുറ്റം പറഞ്ഞാല്‍ പറ്റുമോ? ഭഗവാന് എല്ലാം തരാന്‍ തയ്യാറാണ്. നാം അര്‍ഹരാകാതെ ഭഗവാനെ കുറ്റപ്പെടുത്തിയാല്‍ ഫലമുണ്ടോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: