കോട്ടയം: കേരള സംയുക്ത മദ്യവര്‍ജ്ജന സമിതിയുടെ 55-ാം വാര്‍ഷിക സമ്മേളനം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ കോട്ടയത്തുള്ള സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ നടക്കും. കേരള സംയുക്ത മദ്യവര്‍ജ്ജന സമിതിയുടെപ്രസിഡന്റ് ബിഷപ്പ് തോമസ് കെ. ഉമ്മന്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം ഫിലിപ്പോസ് ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും. വി.എം. സുധീരന് ധര്‍മ്മരത്ന പുരസ്കാരം ആര്‍ച്ച് ബിഷപ്പ് ജോസഫ് പൗവ്വത്തില്‍ സമര്‍പ്പിക്കും. ക്നനായസഭാ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് സേവേറിയോസ് ആശാ മാസികയുടെ വിശേഷാല്‍ പതിപ്പ് പ്രകാശനം ചെയ്യും. പാലാ രൂപതാ സഹായ മെത്രാന് ജോസഫ് മുരിക്കന്‍ അനുഗ്രഹപ്രഭാഷണവും, എം. ജി. യൂണിവേഴ്സിറ്റി മുന്‍ വി.സി. ഡോ. സിറിയക്ക് തോമസ് മുഖ്യപ്രഭാഷണവും നടത്തും. ലഹരി ആസക്തി സമൂഹവും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി പാനല്‍ ചര്‍ച്ച രാവിലെ 10 മുതല്‍ റിട്രീറ്റ് സെന്ററില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: