കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി മുന്‍ മുഖ്യ പത്രാധിപരുമായ പി നാരായണന് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ആദരം. സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നല്‍കിയാണ് ആദരിച്ചത്. പ്രമുഖ മാധ്യമപ്രവര്ത്തകന് പ്രഭു ചൗളയാണ് പി. നാരായണന് ഉപഹാരം നല്‍കിയത്. ഇത് തനിക്ക് മാത്രമുള്ള പുരസ്കാരമല്ലെന്നും ആദ്യകാലങ്ങളില്‍ ജന്മഭൂമിക്കായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമുള്ളതാണെന്നും നാരായണന് മറുപടി സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: