കൊച്ചി: കാക്കനാട് സെസ് ഭാഗത്തുനിന്ന് ഇന്‍ഫോപാര്‍ക്കിലേക്ക് യൂബര്‍ ടാക്സി വിളിച്ച യുവതിയെ യാത്രാമദ്ധ്യേ കാറിനുള്ളില്‍ അപമാനിച്ച സംഭവത്തില്‍ ടാക്സി ഡ്രൈവറെ അറസ്റ്റുചെയ്തു. കാക്കനാട് വാഴക്കാല ചെട്ടിമൂലപ്പറമ്പ് കാവനാട് വീട്ടില്‍ ഫൈസല്‍ അബ്ദുള്ളയാണ് (31) അറസ്റ്റിലായത്. പ്രതിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. 6 ന് ഉച്ചയോടെയാണ് സംഭവം. ടാക്സിയില്‍ കയറിയ സമയം മുതല്‍ പിന്നിലിരുന്ന് യാത്രചെയ്ത യുവതിയെ റിയര്‍വ്യൂ മിററിലൂടെ നോക്കുകയും സാവധാനത്തില്‍ വാഹനം ഓടിക്കുകയും ചെയ്തിരുന്ന പ്രതിയോട് വേഗതയില്‍ വാഹനം ഓടിക്കുന്നതിനുള്ള യുവതിയുടെ ആവശ്യം നിരാകരിക്കുകയും പ്രതി ഡ്രൈവിംഗ് സീറ്റിലിരുന്ന് റിയര്‍വ്യൂ മിററിലൂടെ യുവതിയെ നോക്കി അശ്ലീലപ്രദര്‍ശനം നടത്തുന്നതായി യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടു. വാഹനം ഇന്‍ഫോപാര്‍ക്ക് ഈസ്റ്റ് ഗേറ്റ് ഭാഗത്തെത്തിയ സമയം കാര്‍ നിര്‍ത്തിച്ച് ഇന്‍ഫോപാര്‍ക്ക് സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന സായുധ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ ഇന്‍ഫോപാര്‍ക്ക് ഈസ്റ്റ്ഗേറ്റ് ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്തു.
ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ. രാധാമണി, സബ് ഇന്‍സ്പെക്ടര്‍ തൃദീപ് ചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: