ചെന്നൈ: ഇന്ത്യയുടെ വിദൂര സംവേദന ഉപഗ്രഹമായ റിസോഴ്സ്സാറ്റ് 2എ ഭ്രമണപഥത്തില്‍. ശ്രീഹരിക്കോട്ട സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഇന്നലെ രാവിലെ 10.24ഓടെ പിഎസ്എല്‍വി-സി 36 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 1235 കിലോഗ്രമാണ് ഭാരം. ഭൂമിയെ നിരീക്ഷിക്കുന്നതിനാണ് ഈ ഉപഗ്രഹം.
ഐഎസ്ആര്‍ഒ 2011, 2013 വര്‍ഷങ്ങളിലായി വിക്ഷേപിച്ച വിദൂരസംവേദക ഉപഗ്രഹങ്ങളായ റിസോഴ്സ്സാറ്റ് ഒന്നിന്റേയും രണ്ടിന്റേയും അടുത്ത പതിപ്പാണ് ഇത്. ഭൗമ നിരീക്ഷണത്തിനായി വിവിധ ബാന്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന ലീനിയര്‍ ഇമേജിങ് സെല്‍ഫ് സ്കാനര്‍ ക്യാമറകള്‍ ഉപഗ്രഹത്തിലുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങളെ വകവയ്ക്കാതെ ഭൂമിയുടെ ചിത്രങ്ങളെടുക്കാന്‍ ഈ ക്യാമറകള്‍ക്ക് സാധിക്കും.
ഇത്തരത്തില്‍ പകര്‍ത്തിയെടുത്ത ചിത്രങ്ങള്‍ ഗവേഷകര്‍ക്കായി ശേഖരിച്ചുവയ്ക്കാന്‍ രണ്ടു സോളിഡ് സ്റ്റേറ്റ് റെക്കോര്‍ഡറുകളും ഇതിലുണ്ട്. അഞ്ചു വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: