കണ്ണൂര്‍:കണ്ണൂര്‍: അലവില്‍ ശ്രീനാരായണ വിലാസം വായനശാല നവതി ആഘോഷം 10,11 തീയ്യതികളില്‍ നടക്കുമെന്ന് വായനശാല ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 10ന് വൈകുന്നേരം 6 മണിക്ക് തുറമുഖ വകുപ്പു മന്ത്രി കടന്നപ്പളളി രാമചന്ദ്രന് നിര്‍വ്വഹിക്കും.എം.ബി.കെ.അലവില്‍ അധ്യക്ഷത വഹിക്കും. വായനശാലയില്‍ അംഗത്വമെടുത്ത് 60 വര്‍ഷം പൂര്‍ത്തിയായവരെ ചടങ്ങില്‍ ആദരിക്കും. എം.മുകുന്ദന്,കെ.പി.എ.റഹീം,കെ.ടി.ശശി,പി.കെ.ബൈജു,ഷാഹുല്‍ വളപട്ടണം,കെ.പ്രീത്ത് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് നൃത്തനൃത്യങ്ങള്‍ നടക്കും. 11 ന് വൈകുന്നേരം 3 മണിക്ക് അലവില്‍ നോര്‍ത്ത് എല്‍ പി സ്ക്കൂളില്‍ അഡ്വ. ഇ.പി.ഹംസകുട്ടിയുടെ ഉള്‍ക്കടല്‍ ദ്വീപിലെ നീട്ടാന്തരങ്ങള് എന്ന നോവലിന്റെ വായനാനുഭവങ്ങള്‍ പങ്കുവെക്കുകയും വിവിധ എഴുത്തുക്കാരെ പങ്കെടുപ്പിച്ചുള്ള സാഹിത്യ ചര്‍ച്ചയും സംഘടിപ്പിക്കും. വൈകീട്ട് ആറിന് സാംസ്കാരിക സമ്മേളനം കണ്ണൂര്‍ ബിഷപ്പ് അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യും. ചെണ്ടമേളം, ഫൈവ്സ്റ്റാര്‍ കോമഡി ഷോ എന്നിവയും നടക്കും. പത്രസമ്മേളനത്തില്‍ എന്‍.ടി.പ്രഭാകരന്, ഇ.രാജന്, ടി.എം.സുരേന്ദ്രന്, അഡ്വ. ഇ.പി.ഹംസകുട്ടി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: