തലശ്ശേരി: ഓട്ടന്തുള്ളലില് ആറാം തവണയും മികവ് തെളിയിച്ച് അര്ജുന്കാന്ത്. മണത്തണ ജിവിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അര്ജുന് കാന്ത്. നൃത്താധ്യാപകരായ ഇരിട്ടി കാക്കയങ്ങാട്ടെ പത്മനാഭന് മാസ്റ്റര്‍ രസ്ന ദമ്പതികളുടെ മകനാണ് അര്ജുന് കാന്ത്. ഈ വര്‍ഷം ഓട്ടന്‍ തുള്ളലിന് പുറമെ കേരള നടനത്തിലും അര്ജുന്കാന്ത് പങ്കെടുക്കുന്നു. കഴിഞ്ഞ വര്‍ഷം കേരള നടനത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനംനേടിയിരുന്നു. യുപി വിഭാഗം മുതല്‍ അര്ജുന് കാന്ത് മത്സര രംഗത്തുണ്ട്. ഓട്ടന്‍ തുള്ളലില്‍ ഒട്ടേറെ ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത കലാമണ്ഡലം മഹേന്ദ്രനാണ് അര്ജുന് കാന്തിനെ പരിശീലിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: