പനാജി: ഗോവയില്‍ 24 മണിക്കൂറിനിടെ പോലീസ് നടത്തിയ റെയ്ഡിൽ ഒന്നേകാൽ കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുകള്‍ പിടികൂടി. പോണ്ട, പോര്‍വൊരിം എന്നിവടങ്ങളിലായി നടന്ന റെയ്ഡിലാണ് നോട്ട് ശേഖരം പിടികൂടിയത്.
70 ലക്ഷം രൂപയുമായി പിടികൂടിയ രണ്ട് പേരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്. രമേഷ് നര്‍വേക്കര്‍, സിദ്ദു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സ്കൂട്ടറില്‍ പണം കടത്തുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. പോണ്ടയില്‍ നടത്തിയ റെയ്ഡില്‍ 35 ലക്ഷം രൂപയാണ് പോലീസ് പിടിച്ചെടുത്തത്.
Goa Police seized Rs.1.5 crores in new currency notes during raids in Ponda and Porvorim. 2 people arrested; investigation underway. pic.twitter.com/njpGSpFkiQ
— ANI (@ANI) December 7, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: