ന്യൂദല്‍ഹി: ഉത്തരേന്ത്യയെ വലച്ച് മൂടല്‍മഞ്ഞ്. തുടര്‍ച്ചയായി ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 13 വിമാനങ്ങളുടെ സമയം പുനക്രമീകരിച്ചു. 94 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. രണ്ട് ട്രെയിനുകള്‍ റദ്ദാക്കുകയും 16 ട്രെയിനുകളുടെ സമയം പുനക്രമീകരിക്കുകയും ചെയ്തു.
കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് ദല്‍ഹിയിലും ഉത്തരേന്ത്യയിലും മൂടല്‍മഞ്ഞ് ശക്തമായത്. ദല്‍ഹി വിമാനത്താവളത്തില്‍ ദൂരക്കാഴ്ച 150 മീറ്ററില്‍ താഴെയായി. ആറ് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളുടെയും ഏഴ് ആഭ്യന്തര വിമാന സര്‍വ്വീസുകളുടെയും സമയം പുനക്രമീകരിച്ചു. ഒരു ആഭ്യന്തര സര്‍വ്വീസ് റദ്ദാക്കി.
മൂടല്‍മഞ്ഞ് ട്രെയിന്‍ ഗതാഗതത്തെയും കാര്യമായി ബാധിച്ചു. 94 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. 16 ട്രെയിനുകളുടെ സമയം പുനക്രമീകരിക്കുകയും രണ്ടെണ്ണം റദ്ദാക്കുകയും ചെയ്തു. ദല്‍ഹിക്ക് പുറമെ അമൃത്സര്‍, വാരാണസി, ചണ്ഡീഗഢ്, ലഖ്നൗ, പട്ന എന്നിവിടങ്ങളിലും കനത്ത മൂടല്‍മഞ്ഞുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: