ഇസ്ലാമാബാദ്: 48 പേരുമായി തകര്‍ന്നുവീണ വിമാനത്തില്‍ പാക് ഗായകന് ജുനൈദ് ജംഷീദ് ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ചിത്രാലില്‍ നിന്ന് വൈകിട്ട് മൂന്ന് മണിയോടെ യാത്രക്കാരുമായി ഇസ്ലാമാബാദിലേക്ക് പോയ യാത്രാ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
ബുധനാഴ്ച ചിത്രാലില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം കാണാതാവുകയായിരുന്നുവെന്ന് ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. പാക്കിസ്ഥാനിലെ അബോട്ടാബാദിന് സമീപത്തുവച്ച് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
കാണാതായ വിമാനത്തില്‍ 48 യാത്രക്കാരുന്നുണ്ടായിരുന്നുവെന്ന് പാക് ദിനപത്രമായ ദി ഡോണും, ജിയോ ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: