ന്യൂദല്‍ഹി: അഴിമതിക്കും ഭീകരവാദത്തിനും കള്ളപ്പണത്തിനും എതിരായ യജ്ഞത്തില്‍ പങ്കാളികളായ ജനങ്ങളെ നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ട് അസാധുവാക്കിയ നടപടി ഒരു മാസം പൂര്‍ത്തിയായ ഇന്നലെ ട്വിറ്ററിലാണ് മോദി ജനങ്ങള്‍ക്ക് നന്ദി അറിയിച്ചത്.
നോട്ട് അസാധുവാക്കിയതിലെ പ്രയോജനങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി കറന്‍സിരഹിത പണമിടപാടുകള്‍ക്ക് ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.
കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും നേട്ടമുണ്ടാകും. ജനങ്ങള്‍ക്ക് അല്പം പ്രയാസമുണ്ടായിട്ടുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണമുണ്ടാകും. അഴിമതിയും കള്ളപ്പണവും ഗ്രാമീണ ഇന്ത്യയുടെ വികസനം മുരടിപ്പിക്കുന്ന അവസ്ഥ ഇനിയുണ്ടാവില്ല.
നമ്മുടെ ഗ്രാമങ്ങള്‍ക്ക് അര്‍ഹിക്കുന്നത് ലഭിക്കണം. കറന്‍സി രഹിത പണമിടപാടുകള്‍ നടത്താനുള്ള ചരിത്രപരമായ അവസരമാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയെ അഴിമതിമുക്തമാക്കാനും കൂടുതല്‍ പണരഹിത ഇടപാടുകള്‍ ഉറപ്പുവരുത്താനുമുള്ള മാറ്റത്തിന്റെ വാഹകരാകണം. ഇന്ത്യ കള്ളപ്പണത്തെ തോല്‍പ്പിക്കുമെന്ന് ഉറപ്പാക്കണം. മോദി ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: