കാഞ്ഞിരപ്പള്ളി: ഭൂമി കയ്യേറ്റക്കാര്‍ക്കെതിരെ എംഎല് എ വാദിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഭൂമി കൈയ്യേറ്റക്കാരെ പി.സി. ജോര്‍ജ് എംഎല്‍എ വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്നും ടിആര്‍ ആന്റ് ടി തോട്ടം ഏറ്റെടുക്കല്‍ സമര സമിതി.
വിമാനത്താവളത്തിനായി തോട്ടം വിട്ട് നല്കുന്നതില് നിന്നും ബിലീവിഴ്സ് ചര്‍ച്ച് പിന്മാറാന് കാരണം സഭാ നേതൃത്വത്തിനെതിരെ ചിലര്‍ നടത്തിയ വ്യക്തിപരമായ ആരോപണങ്ങളാണെന്ന പി.സി ജോര്‍ജ് എംഎല്‍എയുടെ നിലപാട് വസ്തുതാ വിരുദ്ധമാണ്. സര്‍ക്കാരിന്റെതെന്ന് കണ്ടെത്തിയ ഭൂമി വിമാനത്താവള നിര്‍മ്മാണ പദ്ധതിയുടെ പേരില്‍ ഇപ്പോള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്ക് ഓഹരി പങ്കാളിത്തവും ബാക്കി ഭൂമിയ്ക്ക് നിയമ സാധുതയും നല്‍കുന്നതിനെയുമാണ് എതിര്‍ക്കുന്നതെന്ന് ടിആര്‍ ആന്റ് ടി തോട്ടം ഏറ്റെടുക്കല്‍ സമര സമിതിയംഗങ്ങള്‍ പറഞ്ഞു.
വിമാനത്താവളം പദ്ധതി നടപ്പിലാക്കാന്‍ എംഎല്‍എ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുവേണ്ടി ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നിലപാട് സ്വീകരിക്കണമെന്നും സമര സമിതിയ്ക്ക് വേണ്ടി പ്രൊഫ. റോണി കെ.ബേബി, സോമന് വടക്കേക്കര എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: