കോട്ടയം: കോട്ടയം വൈ എംസിഎയുടെയും ബാസ്കറ്റ് ബോള്‍ അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ ബാസ്കറ്റ് ബോള്‍ മത്സരങ്ങള്‍ ആരംഭിച്ചതിന്റെ 125-ാം വാര്‍ഷിക ആഘോഷങ്ങള്‍ 21ന് പ്രത്യേക പരിപാടികളോടെ സംഘടിപ്പിക്കും. 1891 ഡിസംബര്‍ 21നാണു ബാസ്ക്റ്റ് ബോള്‍ മത്സരങ്ങള്‍ ഔദ്യോഗികമായി ആരംഭിച്ചത്. ഒരു മാസം നീണ്ടു നില്ക്കുന്ന ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി ജനുവരി 20ന് 125 സ്റ്റേഡിയങ്ങളിലായി 12500 വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി 125000 പോയിന്റ് വരുന്ന രീതിയില്‍ ‘കേരളാ ഹൂപ്പത്തണ്’ നടത്തുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ കോട്ടയം വൈ.എം.സി.എയുടെ ആഭിമുഖ്യത്തിലാണു ആദ്യമായി ബാസ്കറ്റ് ബോള്‍ മത്സരങ്ങള്‍ നടത്തിയത്. ബാസ്കറ്റ്ബോളിനെക്കുറിച്ചും മുന്കാലതാരങ്ങളെക്കുറിച്ചും കൂടുതലായി അറിയുന്നതിനാണു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പി.ജെ. സണ്ണി, ഷാജി ജേക്കബ്, കെ.എം.ഇക്ബാല്‍, മോഹന്‍ കുമാര്‍, രാജു പാലാമ്പടം, ഹാരി ഇട്ടി ഐപ്പ് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: