തലയോലപ്പറമ്പ്: പിറവം റോഡ് റെയില്‍വേ സ്റ്റേഷനില്‍ പണിപൂര്‍ത്തിയായി കിടക്കുന്ന ഫുട്ട് ഓവര്‍ ബ്രിഡ്ജ് ഉടന്‍ തുറന്നു കൊടുക്കണമെന്ന് ബി.ജെ.പി വെള്ളൂര്‍ പഞ്ചായത്ത് കമ്മറ്റി അവശ്യപ്പെട്ടു. മാസങ്ങളായി പണികള്‍ പൂര്‍ത്തീകരിച്ചെങ്കിലും ഫുട്ട് ഓവര്‍ ബ്രിഡ്ജ് തുറന്നുകൊടുക്കാന്‍ റെയില്‍വേ അധികൃതര്‍ തയാറാകാത്തതിനാല്‍ യാത്രക്കാര്‍ വളരെയധികം ബുദ്ധിമുട്ടുകയാണ്. അതുപൊലെ തെക്കുവശത്ത് നിന്നും വരുന്നവര്‍ക്കും, പള്ളിയില്‍ പോകുന്ന കാല്നടക്കര്ക്കും ഇത് സഹായകമാകുമെന്നും ബിജെപി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: