10 സൗദി സൈനികര്‍ യെമന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ജിസാനിലെ ഫറിദ് സൈനിക താവളത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ചയായിരുന്നു സംഭവം.
12 പേര് സിറിയയില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വിമത പോരാളികള്‍ ഭരണകൂട നിയന്ത്രണമേഖലയിലേക്കു തൊടുത്ത റോക്കറ്റുകളാണ് പൊട്ടിത്തെറിച്ചത്. ആലപ്പോയിലെ മേയ്സലോണ്, മഷാര്ഖ, മാര്‍ട്ടിനി മേഖലകളിലാണ് റോക്കറ്റ് പതിച്ചത്.
45 പേരുമായി പാക് തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് വരികയായിരുന്ന വിമാനം കാണാതായി.പാകിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലെന്‍സിന്റെ ആഭ്യന്തര വിമാനമാണ് കാണാതായത്. 37 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
77 പേര് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗത്തിലും വിയോഗത്തിലും മനംനൊന്ത് മരിച്ചതായി എഡിഎംകെ നേതൃത്വം. 26 പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നതെങ്കിലും 77 പേര് മരിച്ചതായി നേതൃത്വം അറിയിക്കുകയായിരുന്നു
90 കോടി രൂപയും 100 പവന് സ്വര്‍ണ്ണവും ഉള്‍പ്പെടുന്ന കള്ളപ്പണ ശേഖരം ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ ചെന്നൈയില്‍ കണ്ടെത്തി. ഈ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: