സന: യെമന്‍ തീരത്ത് കഴിഞ്ഞ ദിവസം കാണാതായ കപ്പല്‍ മുങ്ങിയതായി സ്ഥിരീകരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം 60 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 35 പേരെ രക്ഷിച്ചു.
അഞ്ച് ദിവസം മുമ്പാണ് കപ്പല്‍ കാണാതായത്. എന്നാല്‍ കഴിഞ്ഞ ദിവസം ഏറെ വൈകിയാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. അപകടകാരണം വ്യക്തമല്ല.
സോകോട്രയുടെ വടക്ക് പടിഞ്ഞാറുളള ദ്വീപിന് 48 കിലോമീറ്ററടുത്ത് വച്ചാണ് കപ്പല്‍ മുങ്ങിയത്.
പ്രദേശത്തുളള വാണിജ്യക്കപ്പലുകളോട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതര്‍ സഹായം തേടിയിട്ടുണ്ട്. ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ടവരെ കൂടാതെ സമീപത്ത് കുടുങ്ങിയവരെ കണ്ടെത്താന്‍ സഹായിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: