തലശ്ശേരി: യുപി വിഭാഗം നാടോടിനൃത്തത്തില്‍ പുഷ്പഗിരി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ആദിത്യ സഹദേവന് ഒന്നാം സ്ഥാനം. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആദിത്യ കഴിഞ്ഞ മൂന്നുവര്‍ഷവും തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലയില്‍ എല്‍പി വിഭാഗത്തില്‍ കലാതിലകമായിരുന്നു. തളിപ്പറമ്പ് കാഞ്ഞിരോട് അണ്ടിക്കളം സ്വദേശിയായ സഹദേവന്-സുനിത ദമ്പതികളുടെ മകളായ ആദിത്യയെ സതീഷ് തളിപ്പറമ്പാണ് നാടോടിനൃത്തം അഭ്യസിപ്പിച്ചത്. ഭരതനാട്യത്തിലും ആദിത്യ മത്സരിക്കുന്നുണ്ട്. കലാമണ്ഡലം വിമലാദേവിയാണ് ഭരതനാട്യം അഭ്യസിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: