തലശ്ശേരി: യുപി വിഭാഗം നാടക മത്സരത്തില്‍ മികച്ച നടനും നടിയും ചാവശ്ശേരി ജിഎച്ച്എസ്എസില്‍ നിന്ന്. ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനികളായ അമൃതശ്രീ മോഹന്‍ മികച്ച നടിയായും നവനീത് മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. ഒരു യാത്രാനുഭവക്കുറിപ്പ് എന്ന നാടകത്തിലെ അഭിനയത്തിനാണ് ഇരുവരെയും മികച്ച നടീനടന്മാരായി തെരഞ്ഞെടുത്തത്. ഈ നടകത്തില്‍ അധ്യാപകന്റെയും ബസ്സ് ക്ലീനറുടെയും തെരുവ് കച്ചവക്കാരന്റെയും തട്ടിക്കൊണ്ട് പോകപ്പെട്ട ഒരു പെണ്‍കുട്ടിയുടെയും റോളിലാണ് അമൃതശ്രീ രംഗത്തെത്തുന്നത്. അമൃതശ്രീയുടെ അച്ഛന് മോഹനനും നാടക നടനായിരുന്നു. തോമസ് ദേവസ്യയാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: