തലശ്ശേരി: നടന കലയില്‍ മികവ് കാട്ടി സായന്ത്. ഭരതനാട്യം എച്ച്എസ്എസ് വിഭാഗത്തില്‍ ആണ് സായന്ത് മോന് എം.കെ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയത്. പെരളശ്ശേരി എകെജി എച്ച്എച്ച്എസ് പ്ലസ് ടു കമ്പ്യുട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ആണ്. കഴിഞ്ഞ തവണ ജില്ലയില്‍ ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഭരതനാട്യത്തില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും നേടി. ഇതിന് മുമ്പും കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. നാളെ നടക്കുന്ന കുച്ചിപ്പുടി മത്സരത്തിലും സായന്ത് മാറ്റുരക്കുന്നുണ്ട്. മട്ടന്നൂര്‍ അഞ്ജലി കേന്ദ്രത്തിലെ മനോജ് കല്യാടാണ് ഗുരു. കൂത്തുപറമ്പിലെ ചന്ദ്രന് നടുക്കണ്ടി-രജുല ദമ്പതികളുടെ മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: