തലശ്ശേരി: ഹയര്‍സെക്കന്ററി വിഭാഗം ലളിതഗാനമത്സരത്തില്‍ ഒന്നാംസ്ഥാനം നേടി പെരളശ്ശേരി എകെജി സ്മാരക ഗവ എച്ച്എസ്എസ് വിദ്യാര്‍ത്ഥിയായ സായുര്ദേവ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. തുടര്‍ച്ചയായ നാലാമത്തെ വര്‍ഷമാണ് സായുര്ദേവ് ജില്ലയില്‍ മികവ് പുലര്‍ത്തുന്നത്. കഴിഞ്ഞവര്‍ഷം സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനവും നേടിയിരുന്നു.
വിദ്യാലയത്തിലെ സംഗീതാധ്യാപിക ബീന പരിശീലിപ്പിച്ച ‘ആതിരാ നിലാപ്പൊയ്കയില്‍’ എന്നാരംഭിക്കുന്ന ഗാനമാണ് സായുര്ദേവിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. സഹദേവന്-പ്രജിത ദമ്പതികളുടെ മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: