പത്തനംതിട്ട: സഹകരണ ബാങ്ക് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക്. പത്തനംതിട്ടയില്‍ ഹരിത കേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി നാളെ കൂടിക്കാഴ്ച നടത്തുന്നുണ്ടെങ്കിലും പ്രയോജനമുണ്ടാകുമെന്ന് പ്രതീക്ഷയില്ല. സഹകരണ ബാങ്ക് വിഷയം പരിഹരിക്കുമെന്ന് പലതവണ കേന്ദ്ര ധനമന്ത്രി ഉറപ്പ് പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്ന് പറഞ്ഞ തോമസ് ഐസക് ഇനി പ്രധാനമന്ത്രി നരേന്ദ്രമോദി സമയം അനുവദിച്ചാലും കൂടിക്കാഴ്ചയ്ക്കില്ലെന്നും വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ തൊഴിലാളികളുടെ സഹകരണത്തോടെ പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. നഷ്ടം നികത്താന്‍ എല്ലാ മാസവും സര്‍ക്കാര്‍ പണം നല്കി ഒരു സ്ഥാപനത്തേയും നിലനിര്‍ത്താന്‍ കഴിയില്ല. ചിലവുകള്‍ കുറയ്ക്കാനുള്ള ശ്രമങ്ങളാണ് ആവശ്യം. മൈലേജ്, മെയിന്റനന്‍സ്, അപകടം എന്നീ കാര്യങ്ങളില്‍ ദേശീയ ശരാശരിയേക്കാളും മോശം അവസ്ഥയിലാണ് കെഎസ്ആര്‍ടിസിയെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: