ഗുരുവായൂര്‍: ഗജരാജന്‍ ഗുരുവായൂര്‍ കേശവന് സ്മരണ ഉണര്‍ത്തി കേശവന് അനുസ്മരണം നടന്നു. രാവിലെ ഒന്‍പതു മണിക്ക് തിരുവെങ്കിടാചലപതി ക്ഷേത്രത്തിന് മുന്നില്‍ നിന്നാരംഭിച്ച ഘോഷയാത്ര മഞ്ജുളാല്‍ പരിസരം വഴി ക്ഷേത്ര നടയിലെത്തി ശ്രീ ഗുരുവായൂരപ്പന് അഭിവാദ്യമര്‍പ്പിച്ച് പ്രദക്ഷണം ചെയ്ത് തെക്കെ നടപ്പുര വഴി ശ്രീവത്സം കോമ്പൗണ്ടിലെത്തി.
തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി ഗജരത്നം ഗുരുവായൂര്‍ പത്മനാഭന് കേശവന്റെ പ്രതിമക്ക് മുന്നില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ശ്രീ ഗുരുവായൂരപ്പന്റെയും ഗജരാജന്‍ കേശവന്റെയും ചിത്രങ്ങള്‍ വഹിച്ച് നീങ്ങിയ ഗജഘോഷയാത്രയില്‍ ദേവസ്വം ആനത്താവളത്തിലെ ഇരുപതോളം ആനകള്‍ പങ്കെടുത്തു.
തുടര്‍ന്ന് ആനയൂട്ടും നടന്നു. ദേവസ്വം ചെയര്മാന് എന്‍.പീതാംബരക്കുറുപ്പ്, അഡ്മിനിസ്ട്രേറ്റര്‍ സി.സി. ശശിധരന്, എ.സി.പി പി.എ.ശിവദാസന്‍, ടെമ്പിള്‍ സി.ഐ. രാജേഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: