തലശ്ശേരി: കണ്ണകിയുടെ കഥ വികാരതീവ്രമായി അവതരിപ്പിച്ച നിവേദിത വ്യാസിന് യുപി വിഭാഗം കഥാപ്രസംഗത്തില്‍ ഒന്നാം സ്ഥാനം. കണിച്ചാര്‍ ഡോ.പല്പു മെമ്മോറിയല്‍ യുപി സ്കൂളില്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ വര്‍ഷം മോണോ ആക്ടില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. സബ്ജില്ലയില് സെക്കന്റ് എ ഗ്രേഡ് ലഭിച്ച നിവേദിത അപ്പീലില്‍ കൂടിയാണ് ജില്ലാ തലത്തില്‍ മത്സരിക്കാനെത്തിയത്. പയ്യന്നൂര്‍ ഉണ്ണികൃഷ്ണന് മാസ്റ്ററാണ് നിവേദിതയെ പരിശീലിപ്പിക്കുന്നത്. അധ്യപകരായ വ്യാസ്- മായ ദമ്പതികളുട മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: