ആലപ്പുഴ: ഫെഡറല്‍ ബാങ്ക് ആലപ്പുഴ ശാഖയില്‍ തീപിടുത്തം. കണ്ണന് വര്‍ക്കി പാലത്തിന് സമീപത്തെ ബാങ്ക് ശാഖയിലാണ് തീപിടിത്തമുണ്ടായത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ബാങ്ക് കെട്ടിടത്തിനുള്ളില്‍ എടിഎം കണ്ട്രോള് റൂമിനോട് ചേര്‍ന്ന് ഉണ്ടായ തീ പിന്നീട് വ്യാപിക്കുകയായിരുന്നു.
നിരവധി കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. സ്ട്രോംഗ് റൂമിലേക്ക് തീ പടരാഞ്ഞതിനാല്‍ കൂടുതല്‍ നഷ്ടങ്ങളുണ്ടായില്ല. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് തീയണച്ചത്.
രാവിലെ എട്ടരയോടെ ബാങ്ക് ശാഖയില്‍ നിന്ന് പുക ഉയരുന്നതുകണ്ട നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: