വയനാട്: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിഡിപി പ്രവര്‍ത്തകര്‍ വയനാട്ടിലെ മുത്തങ്ങയില്‍ നിന്നും ഗുണ്ടല്‍പ്പേട്ടയിലേക്ക് മാര്‍ച്ച് നടത്തുന്നു. ഇതേത്തുടര്‍ന്ന് ഗുണ്ടല്‍പ്പേട്ട് സ്റ്റേഷന് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കോഴിക്കോട്-മൈസൂര്‍ ദേശീയ പാത അടച്ച് അതിര്‍ത്തിയില്‍ കര്‍ണാടക പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. കേരള പോലീസും അതിര്‍ത്തിയില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. സ്പെഷ്യല്‍ ഫോഴ്സിനെയടക്കം വിന്യസിച്ചാണ് കര്‍ണാടക സുരക്ഷ ഒരുക്കിയിരിക്കുന്നത്. കേരളപോലീസിന്റെ കണ്ണുര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള പോലീസിനെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.
സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം എത്തിയില്ല. എം.എല്‍.എ ശശീന്ദ്രന് അടക്കമുള്ളവര്‍ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: