ആലപ്പുഴ: ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം പുന്നപ്ര ഗ്രാമ സമിതിയുടെ സമുദ്രപൂജ ജനുവരി 14ന് നടക്കും. പുന്നപ്രയില്‍ കടല്‍ക്ഷോഭത്തില്‍പ്പെട്ട് വള്ളവും വല യും അടക്കമുള്ളവ നഷ്ടപ്പെട്ട വര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം നല്കിയ ഒരുകോടി ആറുലക്ഷം രൂപയുടെ മത്സ്യബന്ധന ഉപകരണങ്ങള്‍ നല്‍കണമെന്ന് സമിതിയോഗം ആവശ്യപ്പെട്ടു.
പുന്നപ്ര ഗ്രാമസമിതിയിലെ അംഗത്വ വിതരണത്തിന്റെ ഭാഗമായി 500 പേരെ അംഗങ്ങളാക്കാനും തീരുമാനിച്ചു. സമിതി പ്രസിഡന്റ് കെ.ആര്. സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഭാഷ്, എ.കെ. ലാലന്, ജില്ലാ പ്രസിഡന്റ് ഡി. സുരേഷ്, ഡി. ഭുവനേശ്വരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: